കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസിന്റെ കുറ്റപത്രം

  • By Staff
Google Oneindia Malayalam News

ദില്ലി: വാജ്പേയി സര്‍ക്കാരിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള കുറ്റപത്രം കോണ്‍ഗ്രസ് പുറത്തിറക്കി. വാജ്പേയി സര്‍ക്കാര്‍: പാപങ്ങളുടെയും അഴിമതികളുടെയും നാണക്കേടിന്റെയും കഥ എന്ന പേരില്‍ 55 പേജുള്ള കുറ്റപത്രം മാര്‍ച്ച് 11 വ്യാഴാഴ്ച മുതിര്‍ന്ന പാര്‍ട്ടിനേതാവ് പ്രണബ്കുമാര്‍ മുഖര്‍ജിയാണ് പുറത്തിറക്കിയത്.

കഴിഞ്ഞ നാലരവര്‍ഷക്കാലത്തെ വാജ്പേയി ഭരണത്തില്‍ വിവിധ അഴിമതികളിലൂടെ ഇന്ത്യയ്ക്ക് 50,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി കുറ്റപത്രം ആരോപിയ്ക്കുന്നു. നൂറുകണക്കിന് കര്‍ഷകര്‍ സാമ്പത്തികപ്രയാസം മൂലം ആത്മഹത്യ ചെയ്തു. ദേശീയ സുരക്ഷ, തൊഴില്‍, കൃഷി തുടങ്ങി എല്ലാ മേഖലയിലും വാജ്പേയി സര്‍ക്കാര്‍ പരാജയമായിരുന്നുവെന്നും കുറ്റപത്രം പറയുന്നു.

ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയില്‍ മാത്രം 2009 കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഇന്ത്യ തിളങ്ങുന്നു എന്ന് എങ്ങിനെ പറയാന്‍ കഴിയുമെന്ന് പ്രണബ്കുമാര്‍ മുഖര്‍ജി ചോദിച്ചു. ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക പരിപാടി പക്ഷപാതപരമായിരുന്നു. അത് രാജ്യത്തെ വര്‍ഗ്ഗീയവല്ക്കരിയ്ക്കുകയും ചെയ്തു. രാജ്യത്തിന്റെ സാമൂഹ്യകെട്ടുറപ്പിനെ നശിപ്പിച്ചു. രാഷ്ട്രീയസ്വാര്‍ത്ഥതയാണ് വാജ്പേയി സര്‍ക്കാരിനെ നയിച്ചത്. - പ്രണബ് മുഖര്‍ജി പറഞ്ഞു.

കുറ്റപത്രത്തില്‍ തെഹല്‍ക്ക പുറത്തുകൊണ്ടുവന്ന പ്രതിരോധകുംഭകോണം മുതല്‍ ഒരു പിടി അഴിമതിക്കഥകള്‍ വിവരിയ്ക്കുന്നുണ്ട്. കൊല്‍ക്കത്തയിലും ബാംഗ്ലൂരിലും മുംബൈയിലും കോണ്‍ഗ്രസ് വെവേറെ കുറ്റപത്രങ്ങള്‍ ഇറക്കും. കുറ്റപത്രം രാജ്യത്താകെ ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X