കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയ്ക്കെതിരെ ജയ ആഞ്ഞടിയ്ക്കുന്നു

  • By Staff
Google Oneindia Malayalam News

ചെന്നൈ: സോണിയയ്ക്കെതിരെയുള്ള തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോപണശരങ്ങള്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനെ വലയ്ക്കുന്നു. തുളഞ്ഞുകയറുന്ന വിമര്‍ശനങ്ങളാണ് ജയലളിത സോണിയയ്ക്കെതിരെ ഉയര്‍ത്തുന്നത്.

സോണിയാഗാന്ധിയുടെ വിദേശപൗരത്വത്തിനെതിരെയാണ് ജയലളിത ആഞ്ഞടിയ്ക്കുന്നത്. വിദേശത്ത് ജനിച്ച ഒരു വനിത ഇന്ത്യന്‍ പ്രധാനമന്ത്രിയാകേണ്ടെന്ന ആഹ്വാനവും ജയലളിത ജനങ്ങള്‍ക്ക് നല്കുന്നു. ഒപ്പം രാജീവ്ഗാന്ധിയുടെ വധത്തിന് കൂട്ടുനിന്ന ഡിഎംകെയുമായി സോണിയാഗാന്ധി സഖ്യമുണ്ടാക്കിയതിനെതിരെയും ജയലളിത വിമര്‍ശിയ്ക്കുന്നുണ്ട്.

എന്തായാലും ജയലളിതയുടെ ഈ വ്യക്തിപരമായ ആക്രമണത്തിനെതിരെ തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.കെ. വാസന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇക്കാര്യം പരിശോധിയ്ക്കാമെന്ന് കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ കൃഷ്ണമൂര്‍ത്തി മറുപടിയും നല്കിയിട്ടുണ്ട്.

എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും സോണിയയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X