അദ്വാനിയ്ക്കെതിരെ വിമര്‍ശനവുമായി കാരാട്ട്
ദില്ലി: സ്വാതന്ത്യ്രസമരക്കാലത്തെ നിലപാടിന്റെ പേരില്‍ കമ്യൂണിസ്റുകള്‍ക്കെതിരെയുള്ള അദ്വാനിയുടെ വിമര്‍ശനം അസംബന്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
തന്റെ പിതൃസംഘടനയായ ആര്‍എസ്എസിലെയോ തമിഴ്നാട്ടിലെ ഭാരതീയ ജനസംഘത്തിലെയോ ഏതൊക്കെ നേതാക്കളാണ് സ്വാതന്ത്യ്ര സമരത്തില്‍ പ്രധാനപങ്ക് വഹിച്ചിട്ടുള്ളതെന്ന് അദ്വാനി വ്യക്തമാക്കണം.
അദ്വാനിയുള്‍പ്പെടെ ആര്‍എസ്എസിന്റെ ഒരു നേതാവും സ്വാതന്ത്യ്രസമരത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടില്ലെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതാവ് കെ. കാമരാജിന്റെ സ്വാതന്ത്യ്രസമരത്തിലെ പങ്കാളിത്തത്തെക്കുറിച്ച് മാത്രം പറയുന്നത് വിരോധാഭാസമാണ്. പി. രാമമൂര്‍ത്തി, ജീവാനന്ദന്‍, എന്‍. ശങ്കരയ്യ, എ. എസ്. കെ. അയ്യങ്കാര്‍ തുടങ്ങിയ കമ്യൂണിസ്റ് നേതാക്കള്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാം. ഈ നേതാക്കളെല്ലാം കാമരാജിനോടൊപ്പം ജയിലില്‍ കഴിഞ്ഞവരാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീപ്രസ്ഥാനത്തിലുണ്ടായിരുന്നവരാണ് തമിഴ്നാട്ടില്‍ കമ്യൂണിസ്റ് പാര്‍ട്ടി രൂപീകരിച്ചത്.
സ്വാതന്ത്യ്രസമരത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത അദ്വാനിക്ക് മാത്രമേ ഇങ്ങനെയൊക്കെ പറയാനാവൂവെന്ന് കാരാട്ട് പറഞ്ഞു.












Click it and Unblock the Notifications