കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്പേയിയ്ക്ക് വിഎച്ച്പി വിമര്‍ശനം

  • By Staff
Google Oneindia Malayalam News

ജയ്പൂര്‍: പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി വാജ്പേയി അമ്പതുകളില്‍ ചൈനയെ വിശ്വസിച്ചതിലൂടെ ജവഹര്‍ലാല്‍ നെഹ്റു കാട്ടിയ മണ്ടത്തരം ആവര്‍ത്തിക്കുകയാണെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ.

പാകിസ്ഥാന്‍ ഇതുവരെ തങ്ങളുടെ ഉദ്ദേശ്യങ്ങളില്‍ ആത്മാര്‍ഥത കാട്ടിയിട്ടില്ല. മുംബൈ ബോംബ് സ്ഫോടനക്കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിമിനെ കൈമാറാന്‍ പാകിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തട്ടിക്കൊണ്ടുപോയ അസ്ഹര്‍ മഹമ്മൂദ് പാകിസ്ഥാനില്‍ സ്വൈരവിഹാരം നടത്തുകയാണ്.

സ്പോര്‍ട്സിനേക്കാള്‍ പ്രധാനം രാജ്യത്തിന്റെ സുരക്ഷയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പാകിസ്ഥാന്‍ പര്യടനത്തെക്കുറിച്ച് തൊഗാഡിയ പറഞ്ഞു. തീവ്രവാദികളെ കൊന്നതിന് മനുഷ്യാവകാശ ലംഘനത്തിന് കേസ് നേരിടുന്ന സുരക്ഷാ ഉദ്യോസസ്ഥരുടെ ലിസ്റ് പുറത്തുവിടണണമെന്നും അത്തരം കേസുകള്‍ പിന്‍വലിക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

സുരക്ഷാ ഉദ്യോസസ്ഥര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനത്തിന് കേസെടുക്കുന്നതിലൂടെ രാജ്യത്തെ രക്ഷിക്കുന്ന സൈനികരെ അപമാനിക്കുകയാണ് ചെയ്യുന്നത്. ഹൈക്കോടതികളിലും സുപ്രിം കോടതിയിലും അത്തരം കേസുകളില്‍ സുരക്ഷാ ഉദ്യോസസ്ഥര്‍ക്ക് വേണ്ടി വാദിക്കുന്നതിന് സൗജന്യമായി ഒരു സംഘം അഭിഭാഷകരെ നിയോഗിക്കുന്നതിന് വിഎച്ച്പി തീരുമാനിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X