കേരളത്തില്‍ താമര വിരിയും: അദ്വാനി
കൊട്ടാരക്കര: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി താമര വിരിയിക്കുമെന്ന് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനി പറഞ്ഞു.
കൊട്ടാരക്കരയില്‍ ഭാരത് ഉദയ് യാത്രക്ക് സ്വീകരണം ഏറ്റുവാങ്ങിയതിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്വാനി.
കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് ഇക്കുറി ബിജെപി എംപിമാരുണ്ടാവുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ല. തന്റെ ഭാരത് ഉദയ് യാത്ര ബിജെപിയുടെ കേരളത്തിലെ ജൈത്രയാത്രയ്ക്ക് തുടക്കമാവും. 2020ഓടെ ഭാരതത്തെ ലോകത്തിലെ നിര്‍ണായകശക്തിയാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്വാനി പറഞ്ഞു.
തിരുവനന്തപുരത്ത് സ്വീകരണയോഗത്തില്‍ സംസാരിച്ചതിന് ശേഷമാണ് അദ്വാനി ഭാരത് ഉദയ് യാത്രയുമായി കൊട്ടാരക്കരയിലെത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള അദ്വാനിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.












Click it and Unblock the Notifications