കോട്ടയത്ത് നിന്ന് അദ്വാനി യാത്ര തുടങ്ങി
കോട്ടയം: ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ രഥയാത്ര മാര്‍ച്ച് 11 വ്യാഴാഴ്ച രാവിലെ കോട്ടയത്ത് നിന്ന് ആരംഭിച്ചു. രാവിലെ 9.55നാണ് അദ്ദേഹത്തിന്റെ യാത്ര തുടങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയാണ് അദ്വാനി കോട്ടയത്ത് എത്തിയത്. എങ്കിലും അദ്വാനിയെ ഒരു നോക്കുകാണാന്‍ പ്രവര്‍ത്തകരും ജനങ്ങളും മണിക്കൂറുകള്‍ കാത്തുനിന്നു.
വ്യാഴാഴ്ച രാവിലെ കോട്ടയത്ത് നിന്ന് യാത്ര തുടങ്ങിയ അദ്വാനിയോടൊപ്പം കേന്ദ്രമന്ത്രി പി.സി. തോമസ്, ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, പത്മനാഭാചാര്യ, പ്രകാശ് ജാവേദ്കര്‍ എന്നിവരും ഉണ്ട്.
കേന്ദ്രമന്ത്രി പി.സി. തോമസ് മത്സരിയ്ക്കുന്ന മൂവാറ്റുപുഴയില്‍ അദ്വാനി പ്രസംഗിച്ചു.












Click it and Unblock the Notifications