Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ താമരവിരിയണം: അദ്വാനി

കോട്ടയം: ഇന്ത്യയില്‍ നല്ല ഭരണം നിലനിര്‍ത്താന്‍ കേരളത്തില്‍ താമര വിരിയണമെന്ന് ഉപപ്രധാനമന്ത്രി അദ്വാനി പറഞ്ഞു. മാര്‍ച്ച് 11 വ്യാഴാഴ്ച കോയമ്പത്തൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യാപ്രശ്നത്തിന് തിരഞ്ഞെടുപ്പിന് ശേഷം പരിഹാരമുണ്ടാകുമെന്ന് ശുഭാപ്തിവിശ്വാസമുണ്ട്. പ്രശ്നപരിഹാരത്തിന് ഒട്ടേറെ ആളുകള്‍ കഴിഞ്ഞ ആറ് മാസമായി താഴേത്തട്ടില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഇരുസമുദായത്തേയും ഒരു ശാശ്വതപരിഹാരത്തിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്.- അദ്വാനി പറഞ്ഞു.

കോടതി മുഖേനയോ അതല്ലെങ്കില്‍ ഇരുസമുദായത്തിന്റെയും യോജിപ്പിലൂടെയോ മാത്രമേ പരിഹാരം സാധ്യമാകൂ. ബിജെപി തയ്യാറാക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അയോധ്യപ്രശ്നമുണ്ടാകുമോ എന്ന ചോദ്യത്തില്‍ നിന്നും അദ്വാനി ഒഴിഞ്ഞുമാറി. ഏകീകൃത സിവില്‍നിയമം, ഭരണഘടനയിലെ 370ാം വകുപ്പ് ഇല്ലാതാക്കല്‍, പശുഹത്യ നിരോധിയ്ക്കല്‍ എന്നീ മൂന്ന് കാര്യങ്ങള്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താന്‍ ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്വാനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+