കേരളം വീണ്ടും നിവേദനം നല്‍കും
തിരുവനന്തപുരം: വരള്‍ച്ചാ ദുരിതാശ്വാസം തീരെ കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെയും ഉപപ്രധാനമന്ത്രിയെയും കാണുമെന്നും വീണ്ടും നിവേദനം നല്‍കുമെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
വരള്‍ച്ച നേരിടുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ആന്റണി.
വരള്‍ച്ചാ ദുരിതാശ്വാസം തീരെ കുറഞ്ഞുപോയതിലുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കും. കുടിവെള്ള വിതരണത്തിനും കൃഷിനാശം നേരിടുന്നതിനും കൂടുതല്‍ സഹായം ലഭിക്കുന്നതിന് ശ്രമിക്കും.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് കേന്ദ്രത്തിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ പ്രശ്നം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വരള്‍ച്ചാ ദുരിതാശ്വാസത്തിനായി നല്‍കിയ നിവേദനം അപര്യാപ്തമായി പോയതിനാല്‍ വീണ്ടും നിവേദനം നല്‍കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications