മനുഷ്യാവകാശ കമ്മിഷന് സ്റേ
കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പ്രവര്‍ത്തനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് താത്കാലികമായി സ്റേ ചെയ്തു.
മനുഷ്യാവകാശ കമ്മിഷന്റെ ആക്ടിംഗ് ചെയര്‍മാനായി റിട്ടയേഡ് ജഡ്ജി വി. പി. മോഹന്‍കുമാറിനെ നിയമിച്ചത് നിയമാനുസൃതമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിധിച്ചു. മാര്‍ച്ച് 11 വ്യാഴാഴ്ചയാണ് ഹൈക്കോടതി ഈ കേസില്‍ വിധി പറഞ്ഞത്. നിയമാനുസൃതമായി അഞ്ചംഗ കമ്മിഷന്‍ രൂപീകരിക്കുന്നതുവരെയാണ് പ്രവര്‍ത്തനം സ്റേ ചെയ്തത്.
ആക്ടിംഗ് ചീഫ് ജസ്റിസ് എന്‍. കെ. സോധി, ജസ്റിസ് കെ. കെ. ദിനേശന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളിന്മേലാണ് ഉത്തരവ്.
മനുഷ്യാവകാശ കമ്മിഷന്റെ ആക്ടിംഗ് ചെയര്‍മാനെ നിയമിച്ചത് നിയമവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ നല്‍കിയത്.












Click it and Unblock the Notifications