നളിനി നെറ്റോ കൈകാര്യം ചെയ്ത ഫയലുകള്‍ ഹാജരാക്കണം
തിരുവനന്തപുരം: മുന്‍ ഗതാഗത വകുപ്പ് സെക്രട്ടറി നളിനി നെറ്റോയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ നിരാപരാധിത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാനുള്ള നീലലോഹിതദാസന്‍ നാടാരുടെ ആവശ്യം കോടതി അംഗീകരിച്ചു.
ഇതിനാല്‍ നളിനി നെറ്റോ കൈകാര്യം ചെയ്തിരുന്ന 31 ഫയലുകള്‍ ഹാജരാക്കാന്‍ ഫസ്റ് ക്ലാസ് മജിസ്ട്രേട്ട് നിക്സണ്‍ എം. ജോസഫ് ഉത്തരവ് നല്‍കി.
നളിനി നെറ്റോ കൈകാര്യംചെയ്ത ഫയലുകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയതിനാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നായിരുന്നു നീലലോഹിതദാസന്‍നാടാരുടെ വാദം. ഇത് പരിഗണിച്ചാണ് ഫയലുകള്‍ ഹാജരാക്കാന്‍ ഉത്തരവായത്. കേസ് ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും.
മാര്‍ച്ച് നാലിന് നീലലോഹിതദാസന്‍നാടാര്‍ക്ക് കോടതി കുറ്റപത്രം നല്‍കുകയും അദ്ദേഹം കുറ്റം നിഷേധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications