Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രവിവേചനം നുണ: രാജഗോപാല്‍

തിരുവനന്തപുരം: വരള്‍ച്ചാ ദുരിതാശ്വാസം അനുവദിക്കുന്നതില്‍ കേന്ദ്രം കേരളത്തോട് വിവേചനം കാട്ടിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.

മാര്‍ച്ച് 11 വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജഗോപാല്‍.

കേരളം വരള്‍ച്ചാ ദുരിതാശ്വാസമായി ചോദിച്ച 1359 കോടിയില്‍ 900ല്‍ പരം കോടിയും വൈദ്യുതി ഉത്പാദന നഷ്ടത്തിന്റെ പേരിലാണ് കേരളം ചോദിച്ചത്. വൈദ്യുതി ഉത്പാദന നഷ്ടത്തെ വരള്‍ച്ചാ ദുരിതാശ്വാസത്തില്‍ പെടുത്തിയാല്‍ എങ്ങനെ സഹായം നല്‍കുമെന്ന് രാജഗോപാല്‍ ചോദിച്ചു.

കേരളത്തിലെ വരള്‍ച്ചാദുരിതത്തിന്റെ യഥാര്‍ഥചിത്രം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. കേന്ദ്രം പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ പെടുത്തി അനുവദിച്ച 50 കോടി രൂപ ചെലവഴിച്ചതിന്റെ രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ കേന്ദ്രസഹായമായി ലഭിച്ച തുകയെത്രയെന്നും അത് എങ്ങനെയൊക്കെയാണ് ചെലവഴിച്ചതെന്നും വെളിപ്പെടുത്തുന്ന ഒരു ധവളപത്രം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.

എല്‍. കെ. അദ്വാനിയുടെ ഭാരത് ഉദയ യാത്രയ്ക്ക് വേണ്ട സൗകര്യങ്ങള്‍ വ്യോമസേന വിമാനത്തിലെത്തിച്ചുവെന്ന ആരോപണം ശരിയല്ല. ഭാരത് ഉദയ യാത്രയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയത് ബിജെപി തന്നെയാണെന്നും രാജഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+