മണല്‍വാരല്‍ തടയാന്‍ നീക്കം
തിരുവനന്തപുരം: പുഴകളിലെ മണല്‍വാരല്‍ നിരോധിക്കുന്നകാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.അടുത്ത മന്ത്രിസഭായോഗം ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നത് കണക്കിലെടുത്താണ് ഇത്. വരള്‍ച്ച നേരിടാനുള്ള നടപടികളെക്കുറിച്ചാലോചിക്കാന്‍ ചേര്‍ന്ന യോഗങ്ങളുടെ തീരുമാനം വിശദീകരിക്കുന്നതിനിടയിലാണ് ഇക്കാര്യം ആന്റണി വ്യക്തമാക്കിയത്.
മണല്‍വാരല്‍ നിരോധത്തെക്കുറിച്ച് സര്‍വകക്ഷിയോഗത്തിലും ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. മണല്‍വാരല്‍ നിരോധിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. മണല്‍വാരല്‍ നിരോധിച്ചാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ എതിര്‍ക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ല. മണല്‍ മാഫിയയെ പേടിച്ചിട്ടാണ് തൊഴിലാളി യൂണിയനുകളെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications