Get Updates
Get notified of breaking news, exclusive insights, and must-see stories!

രഥയാത്ര മതേതരത്വം തകര്‍ക്കാന്‍: വിഎസ്

തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യ-മതേതരത്വ ഐക്യത്തെ തകര്‍ക്കാനാണ് അദ്വാനി രഥയാത്രയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

തിരുവനന്തപുരം ലോക്സഭാമണ്ഡലത്തിലെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്. എല്‍.കെ. അദ്വാനിയുടെ മുന്‍രഥയാത്രകള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചത് വര്‍ഗ്ഗീയകലാപങ്ങളും ശവപ്പറമ്പുകളുമാണ്. ഭൂരിപക്ഷവര്‍ഗ്ഗീയ പ്രീണനത്തിനായി ബിജെപിയും കൂട്ടുകക്ഷികളും എത്ര കലാപങ്ങള്‍ അഴിച്ചുവിട്ടു. നിരപരാധികളെ കൊന്നൊടുക്കി. - വിഎസ് പറഞ്ഞു.

വര്‍ഗ്ഗീയകലാപങ്ങള്‍ അഴിച്ചുവിട്ട് കുറുക്കുവഴിയിലൂടെ വീണ്ടും അധികാരത്തില്‍ കയറാനാണ് അദ്വാനി രഥയാത്രയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വാജ്പേയിയുടെ പാത പിന്തുടരുന്ന ഭരണമാണ് കഴിഞ്ഞ മൂന്നരവര്‍ഷമായി ആന്റണി പിന്തുടരുന്നത്. സംസ്ഥാനം വരള്‍ച്ചകൊണ്ട് വെന്തുരുകുമ്പോള്‍ കണക്കുപറഞ്ഞ് ദുരിതാശ്വാസം വാങ്ങാന്‍ പോലും നട്ടെല്ലില്ലാത്ത മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+