സ്വവര്‍ഗവിവാഹം: തമിഴ് പെണ്‍കുട്ടികള്‍ കോടതിയില്‍
സീറ്റില്‍: വിവാഹ ലൈസന്‍സ് നിഷേധിച്ചതിന് സ്വവര്‍ഗരതിക്കാരായ രണ്ട് ഇന്ത്യന്‍ സ്ത്രീകള്‍ കോടതിയെ സമീപിച്ചു.
വേഗവാഹിനി സുബ്രഹ്മണ്യന്‍, വൈജയന്തിമാല നാഗരാജന്‍ എന്നിവരാണ് തങ്ങളുടെ പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് ആരോപിച്ച് അമേരിക്കന്‍ അധികൃതര്‍ക്കെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
1996ല്‍ സ്ത്രീകളുടെ ഇമെയില്‍ ലിസ്റ് സര്‍വീസിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. 2000ല്‍ ഇരുവരും ഒളിമ്പ്യയില്‍ നിന്നും സിയാറ്റിലിലെത്തി. ഒരു വര്‍ഷത്തിന് ശേഷം ഇരുവരും ചേര്‍ന്ന് ഒരു വീട് വാങ്ങി ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി.
2002ല്‍ ഹിന്ദു ആചാര പ്രകാരം ഒരു ഹിന്ദു പുരോഹിതന്റെ കാര്‍മികത്വത്തില്‍ തങ്ങള്‍ വിവാഹിതരായെന്നാണ് ഇരുവരും അവകാശപ്പെടുന്നത്. ആനുകൂല്യങ്ങള്‍ കിട്ടുന്നതിന് വേണ്ടിയാണ് യുഎസ് നിയമപ്രകാരം വിവാഹിതരാവാന്‍ ഇരുവരും തീരുമാനിച്ചത്. എന്നാല്‍ വിവാഹ ലൈസന്‍സ് അനുവദിക്കാന്‍ വിസമ്മതിച്ചതിനെതിനെ തുടര്‍ന്ന് യുഎസ് അധികൃതര്‍ക്കെതിരെ ഇരുവരും കോടതിയെ സമീപിച്ചു.












Click it and Unblock the Notifications