അബ്ദുള്‍വഹാബ് പത്രിക നല്കി
തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗിലെ പി.വി. അബ്ദുള്‍ വഹാബ് നാമനിര്‍ദേശപത്രിക നല്കി.
മാര്‍ച്ച് 12 വെള്ളിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹം നാമനിര്‍ദേശപത്രിക നല്കിയത്. പത്രിക നിയമസഭാ സെക്രട്ടറി സ്വീകരിച്ചു.
മുസ്ലിംലീഗ് സംസ്ഥാനസെക്രട്ടറിയായിരുന്ന കൊരമ്പയില്‍ അഹമ്മദ് ഹാജിഎംപിയുടെ നിര്യാണം മൂലം ഒഴിവുവന്ന സീറ്റിലേക്കാണ് വ്യവസായ പ്രമുഖനായ അബ്ദുള്‍ വഹാബ് മത്സരിയ്ക്കുന്നത്. നേരത്തെ മുസ്ലിം ലീഗ് സംസ്ഥാനസമിതി അബ്ദുള്‍ വഹാബിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിരുന്നു.












Click it and Unblock the Notifications