കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍. സ്ഥാനാര്‍ഥി പാനലുമായി ആന്റണിയും തങ്കച്ചനും ദില്ലിയ്ക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ പേരുകളുമായി കെ.പി.സി.സി. താല്കാലിക അദ്ധ്യക്ഷന്‍ പി.പി. തങ്കച്ചനും മുഖ്യമന്ത്രി എ.കെ. ആന്റണിയും ദില്ലിയിലേയ്ക്ക് പോകുന്നു. മാര്‍ച്ച് 12 വെള്ളിയാഴ്ചയാണ് ഇവര്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ദില്ലിയ്ക്ക് പോകുന്നത്.

നേരത്തേ ഒരു മണ്ഡലത്തിന് ഒരു സ്ഥാനാര്‍ഥി എന്ന നിലയ്ക്കുള്ള പട്ടികയാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സ്ഥാനമോഹികളുടെ തര്‍ക്കം രൂക്ഷമായതിനാല്‍ ഓരോ മണ്ഡലത്തിലും മത്സരിയ്ക്കാന്‍ താല്പര്യമുള്ളവരുടെ പട്ടികയുമായിട്ടാണ് ഇവര്‍ ദില്ലിയ്ക്ക് പോകുന്നത്. ഒടുവില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയായിരുയ്ക്കും സ്ഥാനാര്‍ഥികളെ അവസാനം തീരുമാനിയ്ക്കുക. ഇനി തര്‍ക്കങ്ങളും മറ്റും ദില്ലിയിലായിരിയ്ക്കും.

ദില്ലിയ്ക്ക് കൊണ്ടുപോകാന്‍ പട്ടിക മതി എന്ന് തീരുമാനിച്ചതോടെ ഇതുവരെ സീറ്റ് ഏകദേശം ഉറപ്പായവരുടെ കാര്യവും സംശയത്തിലായിരിയ്ക്കുകയാണ്.

സ്ഥാനാര്‍ഥികളുടെ പാനലുകളില്‍ ഉള്‍പ്പെടുത്തേണ്ട പേരുകള്‍ സംബന്ധിച്ച് ധാരണയിലെത്താനായി തിരഞ്ഞെടുപ്പ് സമിതിയുടെ ഉപസമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഈ സമിതി തന്നെ പിരിച്ചു വിട്ടു. ഓരോ മണ്ഡലത്തിലും മത്സരിയ്ക്കാനായി വിവിധ ഗ്രൂപ്പുകള്‍ നിര്‍ദ്ദേശിയ്ക്കുന്ന പേരുകള്‍ എഴുതി ഒരു പാനല്‍ തയ്യാറാക്കുക എന്ന ജോലി മാത്രമേ ഇപ്പോള്‍ തങ്കച്ചന് ഉള്ളു. ബാക്കി ഒക്കെ ദില്ലിയില്‍ തീരുമാനിച്ചുകൊള്ളും.

ഒരുസീറ്റിന് ഒരു പേര് എന്ന അവസ്ഥയ്ക്ക് മാറ്റം വരാന്‍ പ്രധാന കാരണം മൂന്ന്, നാല് ഗ്രൂപ്പുകളുടെ തര്‍ക്കമാണ്. എ, ഐ വിഭാഗങ്ങള്‍ക്ക് ഇതില്‍ താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അവരുടെ നിയന്ത്രണങ്ങളില്‍ നിന്ന് കാര്യങ്ങള്‍ വിട്ടുപോയി എന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X