കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്: 59 സ്ഥാനാര്‍ത്ഥികള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ള 17 ലോക്സഭാ സീറ്റുകളില്‍ 59 സ്ഥാനാര്‍ത്ഥികളുടെ പട്ടികയുമായി കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചന്‍ മാര്‍ച്ച് 12 വെള്ളിയാഴ്ച ദില്ലിയ്ക്ക് പോകും. മാര്‍ച്ച് 15ന് അന്തിമസ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിയ്ക്കും.

നാല് ലോക്സഭാമണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാര്‍ മത്സരിയ്ക്കും. അടൂര്‍(കൊടിക്കുന്നില്‍ സുരേഷ്), തൃശൂര്‍(എ.സി.ജോസ്), തിരുവനന്തപുരം(വി.എസ്. ശിവകുമാര്‍), മാവേലിക്കര(രമേശ് ചെന്നിത്തല) എന്നിവിടങ്ങളിലാണ് സിറ്റിംഗ് എംപിമാര്‍ മത്സരിയ്ക്കുക.

13 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പാനല്‍ ആണ് നല്കുന്നത്. ഓരോ മണ്ഡലത്തിലും അഞ്ചും ആറും സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ വരെയുണ്ട്. ആലപ്പുഴയില്‍ സിറ്റിംഗ് എംപി വി.എം. സുധീരന്‍ മത്സരിയ്ക്കുന്നില്ലെങ്കില്‍ മാത്രമേ പാനല്‍ പരിഗണിയ്ക്കൂ.

അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് കൂടുതല്‍ കീറാമുട്ടിയായിരിക്കുന്നത്. ചിറയിന്‍കീഴ്, കോട്ടയം, ഇടുക്കി, കണ്ണൂര്‍, പാലക്കാട് എന്നീ മണ്ഡലങ്ങളാണിവ. ഈ അഞ്ച് സീറ്റുകളും എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഹൈക്കമാന്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചനും മുഖ്യമന്ത്രി എ.കെ. ആന്റണിയുമാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് എത്തുക. പക്ഷെ സ്ഥാനാര്‍ത്ഥി മോഹങ്ങളുമായി മറ്റ് ഗ്രൂപ്പുകളിലെ നേതാക്കളും ദില്ലിയില്‍ തമ്പടിച്ചു തുടങ്ങിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X