കോണ്‍ഗ്രസ് തിര. സമിതിയോഗം ഇന്ന്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി മാര്‍ച്ച് 12 വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ പാനല്‍ സ്വീകരിയ്ക്കേണ്ടിവരുമെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍.
എന്തായാലും ഒരു മണ്ഡലത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയുടെ പേര് എന്ന കെപിസിസി പ്രസിഡന്റ് തങ്കച്ചന്റെ മോഹം നടക്കില്ല. സിറ്റിംഗ് എംപിമാരുടെ കാര്യത്തില്‍ സോണിയ തീരുമാനമെടുക്കുമെന്നതിനാല്‍ അവരുടെ കാര്യത്തില്‍ മാത്രം പാനല്‍ ഉണ്ടാകില്ല.
വെള്ളിയാഴ്ചത്തെ യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥികളുടെ ലിസ്റുമായി കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചന്‍ ദില്ലിയ്ക്ക് പോകും. മുഖ്യമന്ത്രി എ.കെ. ആന്റണിയും ദില്ലിയ്ക്ക് പോകുന്നുണ്ട്.












Click it and Unblock the Notifications