1763 കുഴല്‍ക്കിണറുകള്‍ കുഴിയ്ക്കും
തിരുവനന്തപുരം: കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ 1763 കുഴല്‍ക്കിണറുകള്‍ കുഴിയ്ക്കുമെന്ന് ജലവിഭവമന്ത്രി ടി.എം. ജേക്കബ്. കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളില്‍ എവിടെയും ജലം എത്തിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരള്‍ച്ച കണക്കിലെടുത്ത് എല്ലാ ജലസ്രോതസ്സുകളുടെയും പരമാവധി പ്രയോജനം ലഭ്യമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. കുളങ്ങള്‍, നീര്‍ച്ചാലുകള്‍, തോടുകള്‍, കിണറുകള്‍ എന്നിവ ആഴംകൂട്ടി പരമാവധി ജലം ലഭ്യമാക്കും. - അദ്ദേഹം പറഞ്ഞു.
വേണ്ട സ്ഥലങ്ങളില്‍ തടയണകെട്ടി വെള്ളം സംഭരിയ്ക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ ജലവിതരണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് എഞ്ചിനീയര്‍ ടി.കെ. ശശിയുടെ ചുമതലയില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് വെള്ളംനല്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു.












Click it and Unblock the Notifications