വിദേശഫണ്ട് : സിപിഎമ്മില്‍ നിയന്ത്രണം
കൊച്ചി: വിദേശസഹായം സ്വീകരിക്കുന്നതിന് മുമ്പ് സിപിഎം നിയന്ത്രണത്തിലുള്ള സംസ്ഥാനസര്‍ക്കാരുകള്‍ പാര്‍ട്ടിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ നിര്‍ദേശിച്ചു.
പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പുതിയ നയസമീപനരേഖയിലാണ് ഈ നിര്‍ദേശം. മുന്‍ ഇടതുമുന്നണി സര്‍ക്കാര്‍ സ്വിറ്റ്സര്‍ലന്റില്‍ നിന്നും സഹായധനം സ്വീകരിച്ചത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാതെയാണ്. ഇനി മുതല്‍ ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യണമെന്നും നയസമീപനരേഖയില്‍ പറയുന്നു.
ജനകീയാസൂത്രണത്തില്‍ സിഐഎ പങ്കുണ്ടോ എന്ന കാര്യം പാര്‍ട്ടി അമേരിക്കയിലുള്ള ഇടതുപക്ഷക്കാര്‍ക്കിടയിലും അക്കാദമിക് വൃത്തങ്ങളിലും ചര്‍ച്ച ചെയ്തിരുന്നു എന്ന കാര്യവും നയസമീപനരേഖയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മോണ്ട്ക്ലയര്‍ സര്‍വകലാശാലയിലെ റിച്ചാര്‍ഡ് ഫ്രാങ്ക്, ബാര്‍ബറ ചേസിന്‍ എന്നിവര്‍ക്ക് സിഐഎ ബന്ധമില്ലെന്ന് വ്യക്തമായതായും പറയുന്നു.
പാര്‍ട്ടിയുടെ ബ്രാഞ്ച് തലം വരെ ചര്‍ച്ച ചെയ്യുന്നതിനുള്ളതാണ് ഈ രേഖ.












Click it and Unblock the Notifications