ഹര്‍ത്താല്‍: അര്‍ധ സൈനികരെ വിളിച്ചൂടേയെന്ന് കോടതി
കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നടക്കുമ്പോള്‍ ക്രമസമാധാന സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള അര്‍ധ സൈനിക സംവിധാനത്തെ സര്‍ക്കാരിന് ആശ്രയിക്കാവുന്നതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് ഹൈക്കോടതി തിരക്കി.
ഹര്‍ത്താലുകള്‍ നടക്കുമ്പോള്‍ ജനജീവിതം തടസ്സപ്പെടാതെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ചുമതലയാണ് സര്‍ക്കാരിനുള്ളതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മാര്‍ച്ച് 23ന് കേസില്‍ തുടര്‍ന്ന് വാദം കേള്‍ക്കാന്‍ ചീഫ് ജസ്റിസ് എന്‍.ക. സോധിയും ജസ്റിസുമാരായ ജെ.ബി. കോശിയും എ.കെ. ബഷീറും ഉള്‍പ്പെട്ട ഫുള്‍ബെഞ്ച് മാറ്റിവച്ചു.
അക്രമം തടയുകയാണ് ഹര്‍ജിക്കാരന്റെ ലക്ഷ്യമെന്ന് സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡര്‍ എം. അജയ് കോടതിയെ അറിയിച്ചു.
ഹര്‍ത്താല്‍ നടക്കുമ്പോള്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാറുണ്ട്. അതുസംബന്ധിച്ച കണക്കുകള്‍ കോടതിക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.












Click it and Unblock the Notifications