മന്ത്രി സൂപ്പിയെ മാറ്റണം: പിണറായി
കണ്ണൂര്‍: ബിഎഡ് കോഴക്കേസില്‍ ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ മന്ത്രി നാലകത്ത് സൂപ്പിയെ മാറ്റിനിര്‍ത്തണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.
വരള്‍ച്ച നേരിടുന്നതിന് ശരിയായി കേന്ദ്ര സഹായം ലഭിയ്ക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്ക്കണം. എല്ലാ പാര്‍ട്ടികളും ഒന്നിച്ച് നിന്ന് കേന്ദ്രത്തിന്റെ നിലപാട് തിരുത്തണം. പ്രത്യേക സഹായപദ്ധതിയില്‍ നിന്നും കേന്ദ്രം ചില്ലിക്കാശ് പോലും അനുവദിച്ചിട്ടില്ല. - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രകൃതി ക്ഷോഭം നേരിടാന്‍ വെറും 19 കോടി രൂപ മാത്രമാണ് കേരളത്തിന് കിട്ടിയത്. എല്‍.കെ. അദ്വാനി ഇവിടെ വന്നു പറയുന്നത് കേരളത്തിന്റെ പുരോഗതിയ്ക്ക് തടസ്സം കമ്മ്യൂണിസ്റ്കാരാണെന്നാണ്. കേരളത്തെപ്പോലെ നേട്ടം കൈവരിച്ച വേറെ ഏത് സംസ്ഥാനമുണ്ട്. കേരളത്തിന്റെ പുരോഗതിയ്ക്ക് കാരണം കമ്മ്യൂണിസ്റ് പ്രത്യയശാസ്ത്രം തന്നെയാണ്. അദ്വാനിയുടെ വിമര്‍ശനങ്ങള്‍ക്ക് നേരെ എ.കെ. ആന്റണി മൗനം പാലിയ്ക്കുന്നത് ശരിയല്ല. - പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications