തമിഴ്നാടിന് വെള്ളംനല്കരുത്: വിഎസ്
കൊച്ചി: തമിഴ്നാടിന് വെള്ളം നല്കരുതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പാലിയ്ക്കാന്‍ തമിഴ്നാട് തയ്യാറല്ല. ഇക്കാര്യത്തില്‍ കേരളത്തെ അപമാനിയ്ക്കുകയാണ് തമിഴ്നാട്.- വിഎസ് പറഞ്ഞു.
പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രകാരം വെള്ളം കിട്ടിയാല്‍ വരള്‍ച്ചയുടെ പിടിയിലുള്ള പാലക്കാടിന് അത് അനുഗ്രഹമാകും. എന്നാല്‍ തമിഴ്നാട് ഇതിന് ഒരുക്കമല്ല. ഈ സാഹചര്യത്തില്‍ തമിഴ്നാടിന് വെള്ളം നല്കുന്നത് പുനപരിശോധിയ്ക്കണം. - വിഎസ് പറഞ്ഞു.
മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കുന്നത് നിര്‍ത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications