പ്രഭാകരനുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: കരുണ
കൊളംബോ: എല്‍.ടി.ടി.ഇ. മേധാവി വേലുപ്പിള്ള പ്രഭാകരനുമായി ചര്‍ച്ചനടത്താന്‍ ഒരുക്കമാണെന്ന് വിമതനേതാവ് വി. മുരളീധരന്‍ എന്ന കരുണ അറിയിച്ചു. എന്നാല്‍, എല്‍.ടി.ടി.ഇയിലേക്ക് തിരിച്ചുപോവില്ലെന്ന് കരുണയുടെ വക്താവ് വരദന്‍ പറഞ്ഞു. ശ്രീലങ്കയിലെ തമിഴരുടെ നന്മയെക്കരുതിയാണ് പ്രഭാകരനുമായി ചര്‍ച്ചയ്ക്ക് തയ്യാറാവുന്നതെന്ന് കരുണ പറഞ്ഞു.
എല്‍.ടി.ടി.ഇ. നേതൃത്വത്തിനെതിരെ വിമതശബ്ദമുയര്‍ത്തിയ കേണല്‍ കരുണയെ പ്രഭാകരന്‍ ശനിയാഴ്ച പുറത്താക്കിയിരുന്നു. കിഴക്കന്‍ ശ്രീലങ്കയിലെ പുലിസൈന്യം കരുണയുടെ നിയന്ത്രണത്തിലാണ്.
സംഘടയില്‍ ഉണ്ടായ പ്രശ്നം പരിഹരിയ്ക്കാനായി ആക്രമണ മാര്‍ഗ്ഗം സ്വീകരിയ്ക്കില്ലെന്ന് ഇരുവിഭാഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
എല്‍.ടി.ടി.ഇയിലെ ആഭ്യന്തരസംഘര്‍ഷം സമാധാനപ്രക്രിയയെ ബാധിക്കില്ലെന്ന് ശ്രീലങ്ക സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. സംഘടനയിലെ ഇരുവിഭാഗങ്ങളും സമാധാനപ്രക്രിയയോടും വെടിനിര്‍ത്തലിനോടും പ്രതിബദ്ധത പുലര്‍ത്തുന്നതിനാല്‍ ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ജി.എല്‍. പെരസ് പറഞ്ഞു.
കരുണയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗവുമായി ചര്‍ച്ചനടത്തരുതെന്ന് എല്‍.ടി.ടി.ഇയുടെ ഔദ്യോഗികവിഭാഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുമായി പ്രത്യേകം വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കണമെന്ന കരുണാ വിഭാഗത്തിന്റെ ആവശ്യം സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു.












Click it and Unblock the Notifications