എസ്ബിടി 24 ശാഖകളില്‍ കൂടി എടിഎം
തിരുവന്തപുരം: സ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂറിന്റെ 24 ശാഖകള്‍ കൂടി എടിഎം ശൃംഖലയുമായി ബന്ധിപ്പിച്ചു.
ബാങ്കുകളെ എടിഎം ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പരിപാടി എസ്ബിടി മാനേജിംഗ് ഡയറക്ടര്‍ അമിതാഭ് ഗുഹ കവടിയാര്‍ ബ്രാഞ്ചില്‍ ഉദ്ഘാടനം ചെയ്തു.
ഇതോടെ എസ്ബിടിയുടെ രാജ്യത്തെ 3200എടിഎമ്മുകളില്‍ എവിടെനിന്നു വേണമെങ്കിലും എണ്ണം പിന്‍വലിയ്ക്കാം. യുടിഐ ബാങ്കിന്റെയും എച്ച്ഡിഎഫ്സി ബാങ്കിന്റെയും എടിഎമ്മുകളില്‍ നിന്നും എസ്ബിടി എടിഎം കാര്‍ഡുള്ളവര്‍ക്ക് പണം പിന്‍വലിക്കാം. ഇതിന് പക്ഷെ സേവന ചാര്‍ജ്ജായി ചെറിയ തുക ഈടാക്കും.
ചടങ്ങില്‍ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജര്‍ സി.ആര്‍. ചന്ദ്രമൗലി, തിരുവനന്തപുരം സോണ്‍ ഡിജിഎം ജി. പ്രകാശ്, കമ്പ്യൂട്ടര്‍ പോളിസി ആന്റ് പ്ലാനിംഗ് ഡിജിഎം എച്ച്.എന്‍. ദാസ്, അസിസ്റന്റ് ജനറല്‍ മാനേജര്‍ കെ.എന്‍. മുരളി എന്നിവരും സന്നിഹിതരായിരുന്നു.












Click it and Unblock the Notifications