പുതിയ പാര്‍ട്ടിയുമായി സാംഗ്മയും മമതയും
ദില്ലി: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി പി.എ. സാംഗ്മ വിഭാഗം ലയിച്ചു.
നാഷണല്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചതായി ഇരുവരും പ്രഖ്യാപിച്ചു. മമതയാണ് പുതിയ പാര്‍ട്ടിയുടെ അധ്യക്ഷ. പുതിയ പാര്‍ട്ടി എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരിക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക എന്‍സിപി വിഭാഗമായി ശരദ്പവാറിനെ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് സാംഗ്മ തൃണമൂലില്‍ ലയിച്ചത്. മമതയും താനും തമ്മില്‍ ഒരു അഭിപ്രായഭിന്നതും ഇല്ലെന്നും വിദേശി പ്രധാനമന്ത്രിയാകുന്ന പ്രശ്നം ശക്തമായി ഉയര്‍ത്തിക്കാട്ടുമെന്നും സാംഗ്മ പറഞ്ഞു. സോണിയ പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ക്കുമോ എന്ന ചോദ്യത്തിന് സാംഗ്മയുടെ അഭിപ്രായം മാറ്റാന്‍ താന്‍ പറയില്ലെന്നായിരുന്നു മമതയുടെ മറുപടി.












Click it and Unblock the Notifications