മുന്‍ എംഎല്‍എ ശിവന്‍പിള്ളഅന്തരിച്ചു
പറവൂര്‍: കമ്യൂണിസ്റ് നേതാവും പറവൂര്‍ മുന്‍ എംഎല്‍എയുമായ എന്‍. ശിവന്‍പിള്ള (88) അന്തരിച്ചു.
മാര്‍ച്ച് 13 ശനിയാഴ്ച പുലര്‍ച്ചെ 4.25ന് പറവൂര്‍ ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ച അദ്ദേഹം കുറച്ചുനാളായി ശാന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1957, 82, 87 വര്‍ഷങ്ങളില്‍ നിയമസഭയില്‍ പറവൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1936-ല്‍ വിദ്യാര്‍ഥിയായിരിക്കെ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ ശിവന്‍പിള്ള പിന്നീട് കമ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. പാലിയം സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
ചെല്ലമ്മയാണ് ഭാര്യ. മക്കള്‍: മുന്‍ എംഎല്‍എ പി. രാജു, രാധാകൃഷ്ണന്‍ (ഡയറക്ടര്‍, പെരിയാര്‍ കെമിക്കല്‍സ്), രഘുനായര്‍ (ബിസിനസ്), ഗംഗ. മരുമക്കള്‍: വി. കെ. ഗോവിന്ദകുമാര്‍ (അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, വാട്ടര്‍ അതോറിറ്റി), ഭാവന, ലതാകുമാരി, പ്രസന്ന.


Click it and Unblock the Notifications