നടന്‍ ദേവന്‍ പാര്‍ട്ടിയുണ്ടാക്കുന്നു
തിരുവനന്തപുരം: കേരള പീപ്പിള്‍സ് പാര്‍ട്ടിയെന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിയ്ക്കുമെന്ന് സിനിമാനടന്‍ ദേവന്‍.
ആലോചിച്ചെടുത്ത തീരുമാനമാണെന്നും സംസ്ഥാനഭാരവാഹികളെ ഉടന്‍ പ്രഖ്യാപിയ്ക്കുമെന്നും ദേവന്‍ പറഞ്ഞു. ചെറുപ്പക്കാരെ ലക്ഷ്യവച്ചുകൊണ്ടുള്ളതാണ് തന്റെ പാര്‍ട്ടിയെന്നും ദേവന്‍ സൂചിപ്പിച്ചു.
മദ്യപന്മാരെ പാര്‍ട്ടിയില്‍ ചേര്‍ക്കില്ല. മറ്റ് രാഷ്ട്രീയപാര്‍ട്ടികളിലെ സജീവപ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്കില്ല. ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ ആരെയും പിന്താങ്ങില്ല. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ അധികാരത്തിലെത്തുകയാണ് ലക്ഷ്യം. വിശക്കുന്നവന്റെ വിശപ്പുമാറ്റലാണ് പ്രധാനമെന്നും ദേവന്‍ പറഞ്ഞു.
കൂപ്പുകൈയാണ് പാര്‍ട്ടിയുടെ ചിഹ്നം. തൃശൂര്‍ ആസ്ഥാനമായിട്ടായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിയ്ക്കുക.












Click it and Unblock the Notifications