കേരളത്തില്‍ ചൂടേറുന്നു
തിരുവനന്തപുരം: കേരളത്തില്‍ ഈ വേനല്‍ക്കാലത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് റെക്കോഡ് താപനില. കഴിഞ്ഞ ദിവസം പുനലൂരില്‍ രേഖപ്പെടുത്തിയത് 39 ഡിഗ്രി സെല്‍ഷ്യസാണ്.
1987ല്‍ പാലക്കാടാണ് കേരളത്തിലെ ചരിത്രത്തില്‍ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. ആ വര്‍ഷം ഏപ്രില്‍ 15,21 തീയതികളില്‍ 41.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ ഇക്കുറി ഈ റെക്കോഡ് മറികടക്കുമെന്നാണ് വിദഗ്ധര്‍ പ്രവചിയ്ക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ വേനല്‍ക്കാലത്ത് മഴകുറവാണെങ്കിലും ശരാശരി താപനിലയില്‍ നിന്നുള്ള വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ അത് മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിച്ചിട്ടുണ്ട്.
സാധാരണ പതിവായി എത്തുന്ന വേനല്‍മഴ താപനില ഒരു പരിധിവിട്ട് ഉയരാതിരിക്കാന്‍ സഹായിക്കാറുണ്ട്.












Click it and Unblock the Notifications