കളക്ടറും മുസ്തഫയും തമ്മില്‍ വാക്കേറ്റം
കൊച്ചി: കൊച്ചിയിലെ വരള്‍ച്ച നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ടി. എച്ച്. മുസ്തഫയും എറണാകുളം ജില്ലാ കളക്ടര്‍ ഗ്യാനേഷ്കുമാറും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായി.
ജലസേചനമന്ത്രി ടി. എം. ജേക്കബിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ജില്ലയില്‍ മണല്‍വാരല്‍ തടയുന്നതിന് കളക്ടര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കളക്ടര്‍ മണല്‍മാഫിയയുടെ പിടിയിലാണെന്നുമുള്ള മുസ്തഫയുടെ ആരോപണമാണ് ഇരുവരും തമ്മിലുള്ള വാഗ്വാദത്തില്‍ കലാശിച്ചത്. മണല്‍വാരല്‍ സംബന്ധിച്ച് തനിയ്ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ മറുപടി പറഞ്ഞതോടെ മുസ്തഫ ക്ഷുഭിതനാവുകയായിരുന്നു.
യോഗത്തില്‍ കളക്ടര്‍ക്കെതിരെ പൊട്ടിത്തെറിച്ച മുസ്തഫയോട് ക്ഷോഭത്തോടെ സംസാരിക്കരുതെന്ന് ഗ്യാനേഷ്കുമാര്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ മുസ്തഫ കൂടുതല്‍ ക്ഷുഭിതനായി.
പിന്നീട് മന്ത്രി ജേക്കബ് ഇടപെട്ടാണ് ഇരുവരുടെയും വാഗ്വാദം അവസാനിപ്പിച്ചത്.












Click it and Unblock the Notifications