പൂന്തുറ സിറാജിനെ പിഡിപി പുറത്താക്കി
കൊച്ചി: പിഡിപി വൈസ് പ്രസിഡന്റ് പൂന്തുറ സിറാജിനെ പാര്‍ട്ടില്‍ നിന്ന് പുറത്താക്കിയതായി പിഡിപി വര്‍ക്കിംഗ് ചെയര്‍മാന്‍ സി. കെ. അബ്ദുള്‍ അസീസ് അറിയിച്ചു.
മാര്‍ച്ച് 13 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് അബ്ദുള്‍ അസീസ് ഇക്കാര്യം അറിയിച്ചത്. സിറാജിനെ പുറത്താക്കുന്നതായി അറിയിക്കുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയുടെ കത്ത് അബ്ദുള്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചു.
പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സിറാജിനെ പുറത്താക്കുന്നതായി കത്തില്‍ പറഞ്ഞു.
സിറാജ് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ജില്ലാ കമ്മിറ്റികള്‍ നേരത്തെ പരാതിപ്പെട്ടിരുന്നുവെന്ന് മദ്നി കത്തില്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടി നടപടിശ്രമം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന സിറാജിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ പിഡിപി സ്ഥാനാര്‍ഥിയാക്കി. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം സിറാജ് അച്ചടക്ക ലംഘനം തുടരുകയായിരുന്നുവെന്നും മദ്നി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പൊതു തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് പിഡിപി പിന്നീട് തീരുമാനിക്കുമെന്ന് അബ്ദുള്‍ അസീസ് പറഞ്ഞു.












Click it and Unblock the Notifications