ക്രമസമാധാനം തകര്‍ന്നു: പിണറായി
കോഴിക്കോട്: കേരളത്തില്‍ ശ്രമസമാധാന തകര്‍ച്ച രൂക്ഷമായിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ഇതുപോലെ ക്രമസമാധാനം തകര്‍ന്ന നിലയിലുള്ള കേരളത്തെ മുമ്പൊന്നും സങ്കല്പിക്കാന്‍ പോലും പറ്റില്ലായിരുന്നുവെന്ന് പിണറായി പറഞ്ഞു. കോഴിക്കോട്ട് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം രൂക്ഷമായ വരള്‍ച്ച നേരിടുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നിട്ടും വരള്‍ച്ചയെ നേരിടാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications