താന്‍ പിഡിപിയില്‍ തന്നെ: സിറാജ്
തിരുവനന്തപുരം: തന്നെ പിഡിപിയില്‍ നിന്ന് പുറത്താക്കിയെന്ന പിഡിപിയില്‍ ഒരു വിഭാഗത്തിന്റെ അവകാശവാദം ശരിയല്ലെന്ന് പൂന്തുറ സിറാജ്.
തന്നെ പിഡിപിയില്‍ നിന്ന് പുറത്താക്കുന്നതു സംബന്ധിച്ച് അറിയിപ്പുണ്ടാവേണ്ടത് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിയില്‍ നിന്നാണെന്ന് സിറാജ് പറഞ്ഞു. മാര്‍ച്ച് 13 ശനിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിറാജ്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും എല്‍ഡിഎഫിനെ പിന്തമണക്കുമെന്നതു തന്നെയാണ് പിഡിപിയുടെ ഔദ്യോഗിക നിലപാട്.
കോയമ്പത്തൂര്‍ ജയിലില്‍ മദ്നി ചികിത്സ പോലും കിട്ടാതെ നരകയാതന അനുഭവിക്കുകയാണ്. ഇതിന് കാരണം ആന്റണി സര്‍ക്കാര്‍ ഇടപെടാത്തതു മൂലമാണെന്ന് സിറാജ് പറഞ്ഞു.












Click it and Unblock the Notifications