1000 പ്രത്യേക തീവണ്ടികള്‍
ദില്ലി: വേനല്‍ക്കാല അവധിദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിന് ഇന്ത്യന്‍ റെയില്‍വെ ആയിരത്തോളം പ്രത്യേക തീവണ്ടി സര്‍വീസുകള്‍ നടത്തും.
യാത്രക്കാരുടെ തിരക്ക് അനുസരിച്ച് വിവിധ റൂട്ടുകളില്‍ ആയിരത്തോളം പ്രത്യേക പ്രതിദിന, പ്രതിവാര തീവണ്ടികള്‍ ഓടിക്കുമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. കെ. സിംഗ് പറഞ്ഞു.
വേനല്‍ക്കാല അവധി ദിവസങ്ങളിലെ യാത്ര സുഗമമാക്കുന്നതിന് കഴിഞ്ഞ വര്‍ഷത്തേതു പോലുള്ള സൗകര്യങ്ങള്‍ റെയില്‍വെ ഒരുക്കുന്നുണ്ട്. വേനല്‍ക്കാല അവധി ദിവസങ്ങളിലെ സര്‍വീസുകള്‍ക്കായി റെയില്‍വെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
എസി കോച്ചുകളുടെയും തീവണ്ടി എഞ്ചിനുകളുടെയും അറ്റകുറ്റപ്പണി റെയില്‍വേ വേഗത്തിലാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ സ്റേഷനുകളില്‍ റിസര്‍വേഷന്‍ പെട്ടെന്ന് ലഭിക്കുന്നതിന് വേണ്ട ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. തീവണ്ടികളിലെ ജലവിതരണം സുഗമമാക്കുന്നതിനും കോച്ചുകള്‍ വൃത്തിയോടെ സൂക്ഷിക്കുന്നതിനും ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. - സിംഗ് പറഞ്ഞു.












Click it and Unblock the Notifications