വഹാബിന്റെ സ്വത്ത് 136 കോടി രൂപ
തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായ പി. വി. അബ്ദുള്‍ വഹാബിന് 136 കോടി രൂപയുടെ സ്വത്താണുള്ളതെന്ന് നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിച്ച സ്വത്ത് വിവര പട്ടികയില്‍ വെളിപ്പെടുത്തി.
144 കമ്പനികളുടെ ഓഹരിയുടമ കൂടിയാണ് താനെന്ന് വഹാബ് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. സ്വദേശത്തും വിദേശത്തുമുള്ള സ്വത്തുവകകളെക്കുറിച്ച് സ്വത്ത് വിവര പട്ടികയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പട്ടിക പ്രകാരം സ്വത്ത് വിവരം ഇങ്ങനെയാണ്: കൃഷിഭൂമി- 142 കോടി രൂപ, കൃഷിയിതരഭൂമി-1. 10 കോടി രൂപ, വിവിധ ബാങ്കുകളിലെ നിക്ഷേപം- 13.46 കോടി രൂപ, കെട്ടിടവില- 9.59 കോടി, വിവിധ സ്വകാര്യ കമ്പനികളിലെ ഓഹരികള്‍- 39. 81 കോടി രൂപ, ഇന്‍ഷ്വറന്‍സ് പോളിസി- 45 ലക്ഷം, വാഹനങ്ങള്‍- 39.96 ലക്ഷം, ഭാര്യയുടെയും മക്കളുടെയും സ്വത്തുവിവരം- 3.4 കോടി രൂപ, മറ്റ് ആസ്തികള്‍- 64 കോടി രൂപ.
കേരളത്തില്‍ നിന്ന് ഇത്രയും ആസ്തിയുള്ള ഒരാള്‍ ആദ്യമായാണ് പാര്‍ലമെന്റ് അംഗം ആവുന്നത്.












Click it and Unblock the Notifications