ലാദനെ പിടിയ്ക്കാന്‍ മൗണ്ടന്‍ സ്റോം
വാഷിംഗ്ടണ്‍: അല്‍ ക്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ പിടിയ്ക്കാന്‍ മൗണ്ടന്‍ സ്റോം(പര്‍വതനിരയിലെ കൊടുങ്കാറ്റ്) എന്ന പേരില്‍ പുതിയ പദ്ധതിയ്ക്ക് യുഎസ് തുടക്കമിട്ടു.
അഫ്ഗാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയിലാണ് ഇപ്പോള്‍ യുഎസ് ഭടന്മാര്‍ ലാദന് വേണ്ടി തിരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്. ആധുനികവാര്‍ത്താവിനിമയസംവിധാനങ്ങളോടു കൂടിയ ചാരവിമാനങ്ങള്‍ അതിര്‍ത്തികളില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ഇതുവരെ ഈ പ്രദേശങ്ങളില്‍ യുഎസ് പട്ടാളക്കാരെ വന്‍തോതില്‍ വിന്യസിച്ചിട്ടില്ല. പക്ഷെ വരുന്ന ആഴ്ചകളില്‍ ഇവിടെ കൂടുതല്‍ പട്ടാളക്കരെ വിന്യസിയ്ക്കും.
പാകിസ്ഥാന്റെ നേതൃത്വത്തില്‍ ഗോത്രവര്‍ഗ്ഗ പ്രദേശങ്ങളില്‍ നടക്കുന്ന തിരച്ചിലില്‍ യുഎസ് സേന സഹകരിയ്ക്കുന്നുണ്ട്. പാകിസ്ഥാന്‍ സൈന്യം ഈ പ്രദേശങ്ങളിലെ ഗോത്ര നേതാക്കളില്‍ ലാദനെക്കുറിച്ചറിയാന്‍ കടുത്ത സമ്മര്‍ദ്ദമാണ് പ്രയോഗിയ്ക്കുന്നത്. ഇത് ലാദനെ പിടികൂടാനാകുമെന്ന യുഎസ് പ്രതീക്ഷയ്ക്ക് തിളക്കം കൂട്ടുന്നു.












Click it and Unblock the Notifications