കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്പേയി ലഖ്നോവില്‍; അദ്വാനി ഗാന്ധിനഗറില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി വാജ്പേയി, ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, മുന്‍ യുപി മുഖ്യമന്ത്രി കല്യാണ്‍ സിംഗ് എന്നിവരെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചുകൊണ്ടുള്ള ആദ്യസ്ഥാനാര്‍ത്ഥി ലിസ്റ് ബിജെപി പുറത്തുവിട്ടു. മാര്‍ച്ച് 14 ഞായറാഴ്ച തുടങ്ങിയ രണ്ടു ദിവസത്തെ ബിജെപി ദേശീയ തിരഞ്ഞെടുപ്പ് സമിതി യോഗത്തിനൊടുവിലാണ് ലിസ്റ് പ്രഖ്യാപിച്ചത്. 53 പേരുടെ ലിസ്റാണ് പുറത്ത് വിട്ടിരിക്കുന്നത്.

വാജ്പേയി വീണ്ടും ലഖ്നോവില്‍ നിന്ന് ജനവധി തേടും. അദ്വാനി ഗാന്ധിനഗറില്‍ നിന്നും മത്സരിയ്ക്കും. കല്യാണ്‍ സിംഗ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷേറില്‍ സ്ഥാനാര്‍ത്ഥിയാകും.

മുതിര്‍ന്ന ബിജെപി മന്ത്രിമാര്‍ക്കെല്ലാം സീറ്റ് നല്കാനാണ് തീരുമാനം. ഇതനുസരിച്ച് രാം നായിക് മുംബൈയില്‍ നിന്നും മത്സരിയ്ക്കും. നിയമ-വാണിജ്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി, കൃഷിമന്ത്രി രാജ്നാഥ് സിംഗ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍, മുക്തര്‍ അബാസ് നഖ്വി, പാര്‍ട്ടിയുടെ യുപി ചുമതലയുള്ള ഖല്‍രാജ് മിശ്ര എന്നിവരെ മത്സരിപ്പിയ്ക്കേണ്ടെന്ന് തീരുമാനിച്ചു. ഇവരെല്ലാം രാജ്യസഭാംഗങ്ങളാണ്.

വിനയ്കത്യാര്‍ ലകിംപൂര്‍ഖേരി മണ്ഡലത്തില്‍ നിന്നും മത്സരിയ്ക്കും. ജുദേവിനെ മത്സരിപ്പിയ്ക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. സത്യദേവ് സിംഗ് ഷഹാബാദില്‍ നിന്നും വീണ പാണ്ഡേ സുല്‍ത്താന്‍പൂരില്‍ നിന്നും മത്സരിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X