കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബിജെപി സ്ഥാനാര്‍ത്ഥി ലിസ്റ് നാളെ
ദില്ലി: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപട്ടിക മാര്‍ച്ച് 15 തിങ്കളാഴ്ച പുറത്തുവിടും. ഇതിനായി ബിജെപി കേന്ദ്രതിരഞ്ഞെടുപ്പ് സമിതിയോഗം ഞായറാഴ്ച ആരംഭിച്ചു.
ആദ്യ ലിസ്റില്‍ പ്രധാനമന്ത്രി വാജ്പേയി, ഉപപ്രധാനമന്ത്രി അദ്വാനി, എച്ച്ആര്‍ഡി മന്ത്രി മുരളി മനോഹര്‍ ജോഷി എന്നിവരുടെ പേരുകള്‍ ഉണ്ടാകുമെന്നറിയുന്നു. യോഗത്തില്‍ ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ പ്രമോദ് മഹാജന്, അരുണ്‍ ജെയ്റ്റ്ലി, ജസ്വന്ത് സിംഗ്, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ്, മുക്തര്‍ അബാസ് നഖ്വി, രാജ്നാഥ് സിംഗ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
ഇപ്പോഴത്തെ സിറ്റിംഗ് എംപിമാരില്‍ 90 ശതമാനം പേരെയും വീണ്ടും മത്സരിപ്പിയ്ക്കുമെന്നാണ് കരുതുന്നത്.
Comments
Story first published: Sunday, March 14, 2004, 5:30 [IST]