Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പ്രകടന പത്രിക മാര്‍ച്ച് 18ന്

ദില്ലി: കോണ്‍ഗ്രസ് പ്രകടന പത്രിക മാര്‍ച്ച് 18ന് പുറത്തിറക്കിയേക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ പറഞ്ഞു.

പ്രണബ് മുക്കര്‍ജിയുടെ നേതൃത്വത്തിലുള്ള പ്രകടനപത്രിക സമിതി പ്രകടനപത്രികക്ക് അന്തിമരൂപം നല്‍കുന്നതിനായി കഴിഞ്ഞ രണ്ടാഴ്ചകളായി പല വട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു.

മൂന്ന് കാര്യങ്ങളായിരിക്കും പ്രകടനപത്രികയില്‍ പ്രധാനമായും ഉന്നയിക്കുകയെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി സൂചിപ്പിച്ചിരുന്നു.

സാമുദായിക സൗഹാര്‍ദം വളര്‍ത്തുന്നതിന് നിയമവാഴ്ച ശക്തിപ്പെടുത്തുക, പൊതുനിക്ഷേപം വര്‍ധിപ്പിക്കുന്നതിലൂടെ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുക, യുവാക്കള്‍ക്കായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉന്നയിക്കുന്ന മൂന്ന് പ്രധാന പ്രശ്നങ്ങളെന്ന് സോണിയ സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+