മന്ത്രി കുട്ടപ്പനെ തടയാനെത്തിയവര്‍ അറസ്റില്‍
കൊല്ലം: മന്ത്രി എം. എ. കുട്ടപ്പനെ തടയാനെത്തിയ ഐ ഗ്രൂപ്പില്‍ പെട്ട ഭാരതീയ ദളിത് കോണ്‍ഗ്രസ് നേതാക്കളെ മന്ത്രി എത്തുന്നതിനു മുമ്പ് പൊലീസ് അറസ്റ് ചെയ്തു.
കൊല്ലത്ത് എ ഗ്രൂപ്പുകാര്‍ വിളിച്ചുകൂട്ടിയ ദളിത്കോണ്‍ഗ്രസ് ജില്ലാകണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തുന്ന മന്ത്രി കുട്ടപ്പനെ തടയാനാണ് ഐ ഗ്രൂപ്പുകാരായ നേതാക്കള്‍ ശ്രമിച്ചത്. കുട്ടപ്പനെ തടയാനായി ദളിത് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പുകാരായ നേതാക്കള്‍ റസ്റ് ഹൗസിനു മുന്നില്‍ നിന്ന് പ്രകടനമായി സമ്മേളനസ്ഥലമായ ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തിന് മുന്നിലെത്തി.
മുദ്രാവാക്യം വിളിച്ചെത്തിയ ഇവരെ ഓഡിറ്റോറിയത്തിനു മുന്നിലെ റോഡില്‍ വച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രകടനത്തിലുണ്ടായിരുന്ന എല്ലാവരെയും അറസ്റ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.വി. പത്മനാഭന്‍, വൈസ് പ്രസിഡന്റ് പട്ടത്താനം പാച്ചന്‍, ജില്ലാപ്രസിഡന്റ് മുളങ്കാടകം രവീന്ദ്രന്‍ തുടങ്ങി11 പേരെയാണ് അറസ്റ് ചെയ്തത്.












Click it and Unblock the Notifications