കൊക്കകോള പ്രവര്‍ത്തനം നിര്‍ത്തും
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുകയാണെന്ന് പ്ലാന്റ് മാനേജര്‍ എന്‍. ജനാര്‍ദ്ദനന്‍ അറിയിച്ചു.
നിരന്തരമായ സമരങ്ങളും അക്രമങ്ങളും ഉണ്ടായിട്ടും യാതൊരുവിധ സംരക്ഷണവും സര്‍ക്കാര്‍ നല്കാത്തതിനാല്‍ ഫാക്ടറി പൂട്ടുകയല്ലാതെ മറ്റ് വഴിയില്ലെന്ന് മുഖ്യമന്ത്രി, വകുപ്പുമന്ത്രിമാര്‍, കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, കോള തൊഴിലാളികള്‍ എന്നിവര്‍ക്കയച്ച നോട്ടീസില്‍ അദ്ദേഹം വ്യക്തമാക്കി. കമ്പനി ഭൂഗര്‍ഭ ജലമെടുക്കുന്നത് സര്‍ക്കാര്‍ നിരോധിക്കുകയും കോടതിയില്‍ നിന്ന് സ്റേ ലഭിയ്ക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ഫാക്ടറി പൂട്ടുന്നതെന്ന് പ്ലാന്റ് മാനേജരുടെ നോട്ടീസില്‍ വിശദീകരിയ്ക്കുന്നു.
ഹൈക്കോടതി ഉത്തരവ് അനുസരിക്കേണ്ടതുകൊണ്ട് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനം നടത്തിക്കൊണ്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേ സമയം കൊക്കകോള ഫാക്ടറി അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് കൊക്കകോള വിരുദ്ധസമിതി രക്ഷാധികാരി വിളയോടി വേണുഗോപാല്‍ അറിയിച്ചു.












Click it and Unblock the Notifications