കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ക്രീനിംഗ് കമ്മിറ്റി യോഗം ഞായറാഴ്ചത്തേക്ക് മാറ്റി

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക തീരുമാനിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം മാര്‍ച്ച് 14 ഞായറാഴ്ചത്തേക്ക് മാറ്റി.

യോഗം ശനിയാഴ്ച രാത്രി നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചന് രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് യോഗം ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ഞായറാഴ്ചത്തെ യോഗത്തില്‍ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് തീരുമാനമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എ. കെ. ആന്റണി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച തന്റെ നിലപാട് ആന്റണി സോണിയയെ അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പാനലിലെ മിക്കവരും കേരള ഹൗസിലെത്തിയിട്ടുണ്ട്. പാനലില്‍ ഇല്ലാത്ത വിവിധ ഗ്രൂപ്പ് നേതാക്കളും ദില്ലിയിലുണ്ട്. എല്ലാവര്‍ക്കും കേരള ഹൗസില്‍ മുറി അനുവദിക്കാനാവാത്ത സ്ഥിതിയാണുള്ളത്. വിവിധ ഗ്രൂപ്പുകളില്‍ പെട്ട പല നേതാക്കളും വിദ്വേഷം മറന്ന് ഒന്നിച്ച് ഒരേ മുറി പങ്കിടുന്ന കാഴ്ചയാണ് കേരള ഹൗസില്‍ കണ്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X