ജീവനിക്ക് പേറ്റന്റില്ല: വല്യത്താന്‍
തിരുവനന്തപുരം: ആരോഗ്യപച്ചയ്ക്കും അതുപയോഗിച്ച് നിര്‍മിക്കുന്ന ഔഷധമായ ജീവനിക്കും പേറ്റന്റില്ലെന്ന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. എം. എസ്. വല്യത്താന്‍.
ജീവനി ഒരു ഔഷധക്കൂട്ടാണന്നും അതിന് പേറ്റന്റെടുക്കാന്‍ കഴിയില്ലെന്നാണ് കരുതുന്നതെന്നും വല്യത്താന്‍ പറഞ്ഞു. ആരോഗ്യപ്പച്ചയ്ക്കും ജീവനിക്കും പേറ്റന്റുണ്ടെന്ന അവകാശവാദം എന്തടിസ്ഥാനത്തിലാണ് എന്നറിയില്ല. ആരോഗ്യപ്പച്ച ഒരു ഔഷധച്ചെടിയാണ്. അതിന് പേറ്റന്റെടുക്കാന്‍ കഴിയില്ല.
ജീവനി, ആരോഗ്യപ്പച്ച എന്നിവയുടെ കാര്യത്തില്‍ ഒരു യുഎസ് കമ്പനി പേറ്റന്റ് ലംഘനം നടത്തിയെന്ന ആരോപണം സംബന്ധിച്ച് ട്രേഡ് മാര്‍ക്ക് ലംഘനം എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടി സ്വീകരിക്കാനാവൂ. പേറ്റന്റ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമയുദ്ധം നടത്താനാവുമെന്ന് തോന്നുന്നില്ല.
ജീവനിയുടെ വില്പനയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് ഒരു പങ്ക് കാണി ആദിവാസികള്‍ക്ക് നല്‍കിയ ഡോ. പുഷ്പാംഗദന്റെ നടപടി മാതൃകാപരമാണ്.
ജീവനി വിപണിയിലെത്തിക്കാനുളള ലൈസന്‍സ് കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിക്കാണ്. ലൈസന്‍സ് കാലാവധി കഴിയുന്നതോടെ പുതിയ ടെണ്ടര്‍ വിളിക്കും.












Click it and Unblock the Notifications