കരുണാകരന്‍ ദില്ലിക്ക് തിരിച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി കെ. കരുണാകരന്‍ മാര്‍ച്ച് 14 ഞായറാഴ്ച ദില്ലിക്ക് തിരിച്ചു.
ഞായറാഴ്ച വൈകീട്ടാണ് കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് ചര്‍ച്ച നടത്തുന്നത്. സ്ത്രീനിംഗ് കമ്മിറ്റി യോഗത്തിന് മുമ്പുതന്നെ കരുണാകരന്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്തും.
ഞായറാഴ്ച തന്നെ കരുണാകരന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും. രാജ്യസഭാ സീറ്റിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച സോണിയയുടെ പ്രഖ്യാപനം ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ചയോ ഉണ്ടാവും. മുകുന്ദപുരത്തെ പത്മജയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും കരുണാകരന്‍ സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തും.
ലോക്സഭാ സീറ്റുകളിലെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയോടെ ഉണ്ടാവും. ശനിയാഴ്ച നടക്കാനിരുന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗമാണ് ഞായറാഴ്ചത്തേക്ക് മാറ്റിയത്.












Click it and Unblock the Notifications