രണ്ടാമൂഴം തേടി പുടിന്‍
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് തുടങ്ങി. തങ്ങളുടെ അവകാശം ഉപയോഗപ്പെടുത്തുമ്പോള്‍ തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്വവും വോട്ടര്‍മാര്‍ ഓര്‍ക്കണമെന്ന് വോട്ടുചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു.
രണ്ടാമതൊരിയ്ക്കല്‍ കൂടി റഷ്യയുടെ പ്രസിഡന്റ് പദവിയിലെത്താനുള്ള ശ്രമത്തിലാണ് പുടിന്‍. മാധ്യമങ്ങളില്‍ താരമായി മാറിയിരിക്കുന്ന പുടിന്‍ തന്നെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്.
മോസ്കോവില്‍ 50 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. ചില പ്രദേശങ്ങളില്‍ 80 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കിഴക്കന്‍ പ്രദേശത്തും സൈബീരിയ, ഉറല്‍സ് എന്നിവിടങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications