Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് സമിതി യോഗം തുടങ്ങി

ദില്ലി: കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം മാര്‍ച്ച് 15 തിങ്കളാഴ്ച രാവിലെ ദില്ലിയില്‍ തുടങ്ങി.

കേരളത്തിന് പുറമെ അസം, ഒറീസ, ഉത്തരാഞ്ചല്‍, ത്രിപുര, മേഘാലയ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമരൂപം നല്‍കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ നടക്കുന്നത്.

ഈ സംസ്ഥാനങ്ങളിലെ 75 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക ചൊവാഴ്ചയോടെ പുറത്തുവിട്ടേക്കും. 21 സംസ്ഥാനങ്ങളിലെ 75 സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക നേരത്തെ പുറത്തുവിട്ടിരുന്നു.

കേരളത്തില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി കരുണാകരന്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചൊവാഴ്ച അദ്ദേഹം നാമനിര്‍ദേശ പത്രിക നല്‍കും. മുകുന്ദപുരത്ത് പത്മജ വേണുഗോപാല്‍ മത്സരിക്കുമെന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്.

സിറ്റിംഗ് എംപിമാരായ വി. എസ്. ശിവകുമാര്‍ (തിരുവനന്തപുരം), എ. സി. ജോസ് (തൃശൂര്‍), രമേശ് ചെന്നിത്തല (മാവേലിക്കര) എന്നിവര്‍ വീണ്ടും മത്സരിക്കും. കോഴിക്കോട് മിക്കവാറും വി. ബല്‍റാം ആയിരിക്കും സ്ഥാനാര്‍ഥി. പാലക്കാട്, കണ്ണൂര്‍, വടകര, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചാണ് ഇനി ധാരണയിലെത്താനുള്ളത്.

പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ നൂറോളം സീറ്റുകളുടെ കാര്യത്തില്‍ ശനിയാഴ്ച രാത്രി അന്തിമ ധാരണയിലെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+