Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലക്കാട്ട് 44,000 ഹെക്ടര്‍ ഭൂമിയില്‍ മുഴുവന്‍ കൃഷിയും നശിച്ചു

പാലക്കാട്: വരള്‍ച്ച കാരണം പാലക്കാട് ജില്ലയിലെ 44,000 ഹെക്ടര്‍ ഭൂമിയില്‍ മുഴുവന്‍ കൃഷിയും നശിച്ചതായി ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട്. 230 കോടി രൂപയുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്.

ഇതിന് നഷ്ടപരിഹാരമായി 2004 ജനുവരി മുതല്‍ ഇതുവരെ വിതരണം ചെയ്തത് ആറരകോടി രൂപയാണ്. 2.6 കോടി രൂപകൂടി 2004 മാര്‍ച്ച് 31നു മുമ്പ് വിതരണം ചെയ്യും. കഴിഞ്ഞ മൂന്നുവര്‍ഷം മൊത്തം വിതരണം ചെയ്തതിനേക്കാള്‍ കൂടുതലാണ് ഈ തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊത്തം കൃഷി നാശമായ 230 കോടിയില്‍ 140 കോടി രൂപയും നെല്‍കൃഷിക്കുണ്ടായ നഷ്ടമാണ്. 90 കോടി രൂപ മറ്റ് വിളകള്‍ക്കും.

52,000 ഹെക്ടര്‍ ഭൂമിയിലായി 50,000 കര്‍ഷകര്‍ക്കാണ് കൃഷിനാശമുണ്ടായത്. ഇതില്‍ 44,000 ഹെക്ടറിലും 100 ശതമാനം നാശമുണ്ടായി. നെല്ലിന് പുറമെ, തെങ്ങ്, വാഴ, പച്ചക്കറി എന്നിവയാണ് നശിച്ചത്. ദുരിതാശ്വാസത്തിന് ജില്ലയ്ക്ക് അനുവദിച്ച 17 കോടിയില്‍ 8.75 കോടി രൂപയും കിട്ടിയത് ഫിബ്രവരിയില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരള്‍ച്ച നേരിടാനായി 19 കോടി രൂപയുടെ പദ്ധതികള്‍ ഇതിനകം കമ്മിഷന്‍ ചെയ്തു. ഇതില്‍ മൂന്നുമാസംകൊണ്ട് 14 കോടി രൂപ ചെലവഴിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+