കാട്ടുതീ തടയാന്‍ പുതിയ പദ്ധതി
കൊച്ചി: കാടുകളിലെ ജലസ്രോതസുകള്‍ കണ്ടെത്തുന്നതിന് വനം വകുപ്പ് ബഹിരാകാശ വകുപ്പിന്റെ സഹായം തേടി.
രൂക്ഷമായ വരള്‍ച്ച മൂലം വനത്തിലുണ്ടാവുന്ന കെടുതികള്‍ നേരിടുന്നതിനും കാട്ടുതീ ഒഴിവാക്കുന്നതിനും സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണിത്.
കാടുകളിലെ ജലസ്രോതസുകളുടെ ഉപഗ്രഹ ചിത്രങ്ങള്‍ കാട്ടിലെ ആദിവാസികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കുന്നതിനുള്ള കര്‍മ പരിപാടികള്‍ നടപ്പിലാക്കുന്നതിനായി ഉപയോഗിക്കും. ഉപഗ്രഹങ്ങള്‍ വഴിയുള്ള ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള പരിപാടികള്‍ക്ക് ഉപയോഗിക്കാനാവും.
ബഹിരാകാശ ശാസ്ത്രജ്ഞരുടെ സഹായത്തോടെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രത്തിന് കേരളം അടുത്തുതന്നെ സമര്‍പ്പിക്കാന്‍ പോവുന്ന വരള്‍ച്ചാ ദുരിതാശ്വാസത്തിനായുള്ള പുതിയ നിവേദനത്തില്‍ ഇതും ഉള്‍പ്പെടുത്തും.
ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തിയ വിവരങ്ങള്‍ കാടുകളിലും കാടുകളുടെ സമീപത്തായും താമസിക്കുന്ന ജനങ്ങളെ തങ്ങളുടെ സമീപങ്ങളിലുള്ള ജലസ്രോതസുകളെ കുറിച്ച് ബോധവത്കരിക്കുന്നതിന് ഉപയോഗിക്കും.
കാട്ടൂതീ മിക്കവയും ഉണ്ടായത് കാടുകളിലും കാട്ടുകള്‍ക്ക് സമീപത്തും താമസിക്കുന്ന ആളുകള്‍ ഉണ്ടാക്കിയതാണെന്നതാണ് വനംവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.
ലോകബാങ്ക് പദ്ധതിയുടെ കീഴിലായി ആദിവാസികള്‍ക്ക് കാട്ടൂതീ തടയുന്നതിനുള്ള വാച്ചര്‍മാരായി നേരത്തെ ജോലി നല്‍കിയിരുന്നു. പദ്ധതിയുടെ കാലാവധി അവസാനിച്ചതോടെ ഇവര്‍ക്ക് ജോലിയില്ലാതായി. ഇതിലുള്ള രോഷം പ്രകടിപ്പിക്കാനായി ആദിവാസികള്‍ കാട്ടില്‍ തീയിട്ടതാണ് കാട്ടുതീക്ക് കാരണമായതെന്ന് വനം വകുപ്പ് അധികൃതര്‍ സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications