തങ്ങള്‍ ഒറ്റക്കെട്ട്: കരുണാകരന്‍, ആന്റണി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനും മുഖ്യമന്ത്രി എ. കെ. ആന്റണിയും പറഞ്ഞു.
മാര്‍ച്ച് 14 ഞായറാഴ്ച ദില്ലിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയതിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. മാസങ്ങള്‍ക്കു ശേഷമാണ് ആന്റണിയും കരുണാകരനും കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ഉപതിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് കരുണാകരനും ആന്റണിയും ചര്‍ച്ച നടത്തുന്നത്.
തങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തനം നടത്തുമെന്ന് കരുണാകരനും ആന്റണിയും പറഞ്ഞു. സ്ഥാനാര്‍ഥികളുടെ ലിസ്റിന് തിങ്കളാഴ്ച തന്നെ അന്തിമരൂപമാവുമെന്നും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഇരുവരും പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഐക്യത്തിന് ഏറെ പ്രാധാന്യമുള്ളതുകൊണ്ടാണ് പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications