കരുണാകരന്‍ സോണിയയെ കണ്ടു
ദില്ലി: മാര്‍ച്ച് 14 ഞായറാഴ്ച ദില്ലിയിലെത്തിയ കെ. കരുണാകരന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി. മാസങ്ങള്‍ക്കു ശേഷമാണ് കരുണാകരനും സോണിയാഗാന്ധിയും കൂടിക്കാഴ്ച നടത്തുന്നത്.
കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. സ്ക്രീനിംഗ് കമ്മിറ്റിയുടെ ആദ്യയോഗത്തിന് ശേഷമാണ് കരുണാകരനും സോണിയയും ചര്‍ച്ച നടത്തിയത്.
രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥിയുടെ പേര് സംബന്ധിച്ചും ചര്‍ച്ച നടത്തി. സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കും. ചൊവാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
കെപിസിസി സമര്‍പ്പിച്ച പാനലിലെ പേരുകള്‍ വെട്ടിക്കുറച്ച് അന്തിമ ലിസ്റ് തയ്യാറാക്കാന്‍ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ ധാരണയായിട്ടുണ്ട്. തിങ്കളാഴ്ച കമ്മിറ്റി വീണ്ടും യോഗം ചേരും. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സ്ത്രീനിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചന്‍, മന്ത്രി കെ. മുരളീധരന്‍ എന്നിവരുമായും കരുണാകരന്‍ ചര്‍ച്ച നടത്തി.












Click it and Unblock the Notifications